'ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റിന് കുത്തേറ്റ സംഭവം ഭീകരാക്രമണം'; തീവ്രവാദ ഭീഷണികള്‍ക്കെതിരെ എപ്പോഴും ജാഗ്രത അനിവാര്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്
'ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റിന് കുത്തേറ്റ സംഭവം ഭീകരാക്രമണം'; തീവ്രവാദ ഭീഷണികള്‍ക്കെതിരെ എപ്പോഴും ജാഗ്രത അനിവാര്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്
'ഒരു ഭീകരാക്രമണത്തിനും വലിയ ദുരന്തത്തിനും മുന്നില്‍ ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും യഥാര്‍ത്ഥ അര്‍ത്ഥമാണ് ആ പൈലറ്റ് തെളിയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശത്തിലാണ് സംഭവം ഭീകരാക്രമണമാണെന്ന് അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കിയത്.
ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റ് ആക്രമിക്കപ്പെട്ട സംഭവം അപകടകരമായ ഭീകരാക്രമണമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്. ആക്രമണത്തില്‍ നിന്ന് വലിയ ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാര്‍ കാണിച്ച ധീരത എല്ലാവിധ അഭിനന്ദനങ്ങള്‍ക്കും അര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ വിമാനത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട് ലാന്‍ഡ് ചെയ്യുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശത്തിലാണ് സംഭവം ഭീകരാക്രമണമാണെന്ന് അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കിയത്. 'ഒരു ഭീകരാക്രമണത്തിനും വലിയ ദുരന്തത്തിനും മുന്നില്‍ ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും യഥാര്‍ത്ഥ അര്‍ത്ഥമാണ് ആ പൈലറ്റ് തെളിയിച്ചത്. ഏറ്റവും കഠിനമായ സാഹചര്യത്തില്‍ അദ്ദേഹം കാണിച്ച പ്രൊഫഷണലിസവും ധാര്‍മ്മികബോധവും അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ നായകനാക്കുന്നു,' എന്ന് അദ്ദേഹം കുറിച്ചു. സംഭവത്തെ ലളിതവല്‍ക്കരിക്കരുതെന്നും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, തീവ്രവാദ ഭീഷണികള്‍ക്കെതിരെ എപ്പോഴും ജാഗ്രത അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.