യുഎഇയില്‍ പെട്രോള്‍ വില വീണ്ടും കൂടി
രാജ്യാന്തര വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടം യുഎഇയില്‍ പെട്രോള്‍ വര്‍ധനവിന് കാരണമായി.
ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎഇയില്‍ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടം യുഎഇയില്‍ പെട്രോള്‍ വര്‍ധനവിന് കാരണമായി. മെയ് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.
ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍-ഇറാന്‍ സൈനിക നീക്കങ്ങളും ഹോര്‍മുസ് ഇടുക്ക് അടച്ചതും കാരണം ആഗോള എണ്ണവിലയിലുണ്ടായ 60 ശതമാനത്തോളം വര്‍ധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.66 ദിര്‍ഹമാണ് പുതിയ നിരക്ക്. ഏപ്രിലില്‍ 3.39 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.55 ദിര്‍ഹമാണ് പുതിയ വില. ഏപ്രിലില്‍ ഇത് 3.28 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.48 ദിര്‍ഹമാണ് മെയ് മാസത്തിലെ നിരക്ക്. ഏപ്രിലില്‍ 3.20 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയില്‍ മാറ്റമില്ല. ലിറ്ററിന് 4.69 ദിര്‍ഹം ആയി തുടരും.