വാഹനം മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതിനുള്ള അനുമതിപത്രം ഇനി സഹേല്‍ ആപ്പിലൂടെ
ഔദ്യോഗിക സംവിധാനമായ സഹേല്‍ ആപ്പില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാകുന്ന കൂടുതല്‍ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Feb 27, 2026, 05:55 IST
പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള നടപടികളും കാലതാമസവും ഒഴിവാക്കാനാകും.
കുവൈറ്റില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തങ്ങളുടെ വാഹനം മറ്റൊരാള്‍ക്ക് ഓടിക്കാന്‍ നല്‍കാന്‍ ഇനി മുതല്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ സഹേല്‍ ആപ്പ് വഴി അനുമതി നല്‍കാനാകും. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള നടപടികളും കാലതാമസവും ഒഴിവാക്കാനാകും.
ഔദ്യോഗിക സംവിധാനമായ സഹേല്‍ ആപ്പില്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമാകുന്ന കൂടുതല്‍ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം കുവൈറ്റിലെ വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനം മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതിനുള്ള അനുമതിപത്രം ഇനി മുതല്‍ സഹേല്‍ ആപ്പ് വഴി ഡിജിറ്റലായി നല്‍കാനാകും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായാണ് പുതിയ ഇ-സേവനം അവതരിപ്പിച്ചിരിക്കുന്നത്.