യുഎഇ പിന്‍വലിച്ച പെപ്പറോണി ബീഫ്  വിപണിയില്‍ തിരിച്ചെത്തുന്നു

സംസ്‌കരിച്ച പെപ്പറോണി ബീഫില്‍ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയിച്ചിരുന്നു.

 

യുഎഇ വിപണിയിലുള്ള പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും അപകടകരമായ ബാക്ടീരിയ സാന്നിധ്യം ഇല്ലെന്നും യുഎഇ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു.

പൊതുജനാരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നതിനെ തുടര്‍ന്ന് യുഎഇ പിന്‍വലിച്ച പെപ്പറോണി ബീഫ്  വിപണിയില്‍ തിരിച്ചെത്തുന്നു. യുഎഇ വിപണിയിലുള്ള പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും അപകടകരമായ ബാക്ടീരിയ സാന്നിധ്യം ഇല്ലെന്നും യുഎഇ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു.

സംസ്‌കരിച്ച പെപ്പറോണി ബീഫില്‍ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഉല്‍പ്പന്നം വിപണിയില്‍ നിന്നും പിന്‍വലിച്ചത്.  പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക അധികൃതരുമായി ഏകോപിപ്പിച്ചാണ് മുന്‍കരുതല്‍ നടപടികളെടുത്തിരിക്കുന്നതെന്നും മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പെപ്പറോണി ബീഫ് ഭക്ഷ്യയോഗ്യമാണെന്നും എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.