ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാം, പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

 

5 കിലോ, 10 കിലോ എന്നിങ്ങനെ അധിക ലഗേജുകള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

 

യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതുവത്സര സമ്മാനവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചത്.

5 കിലോ, 10 കിലോ എന്നിങ്ങനെ അധിക ലഗേജുകള്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആ മാസം 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇന്നു മുതല്‍ മാര്‍ച്ച് 10 വരെയുള്ള യാത്രകള്‍ക്കായി ഈ ഓഫര്‍ ഉപയോഗിക്കാം.
യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വെറും 2 ദിര്‍ഹം നിരക്കില്‍ അഞ്ചു കിലോയോ പത്തു കിലോയോ അധിക ലഗേജ് സ്വന്തമാക്കാം. സൗദിയില്‍ രണ്ട് റിയാല്‍, ഖത്തറില്‍ രണ്ട് റിയാല്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 0.2 ദിനാര്‍,റിയാല്‍ എന്നിങ്ങനെയാണ് അധിക ലഗേജിനുള്ള നിരക്കുകള്‍.