ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; രണ്ട് യാത്രക്കാര്‍ കസ്റ്റഡിയില്‍
ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം ; രണ്ട് യാത്രക്കാര്‍ കസ്റ്റഡിയില്‍
വിമാനം ദോഹയില്‍ സുരക്ഷിതമായി ഇറങ്ങിയ ശേഷം ഇരുവരെയും ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഘര്‍ഷമുണ്ടാക്കിയവര്‍ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതായും തോക്ക് കൈവശം വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് യാത്രക്കാരെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖത്തര്‍ എയര്‍വേയ്‌സിന്റെ മെല്‍ബണില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് രണ്ട് യാത്രക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷമുണ്ടാക്കിയവര്‍ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതായും തോക്ക് കൈവശം വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വെള്ളിയാഴ്ച സര്‍വീസ് നടത്തിയ VA7 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് സ്ഥിതി വഷളായതോടെ ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും ശാന്തരാക്കുകയായിരുന്നു. വിമാനം ദോഹയില്‍ സുരക്ഷിതമായി ഇറങ്ങിയ ശേഷം ഇരുവരെയും ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.