മസ്‌കത്ത് നൈറ്റ്സ് ആഘോഷങ്ങളുടെ വേദികളില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദര്‍ശകര്‍

 

24 സ്ഥലങ്ങളിലായി 168ലധികം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ശൈത്യകാല ഉത്സവക്കാഴ്ചയായ മസ്‌കത്ത് നൈറ്റ്‌സ് യാഥാര്‍ത്ഥ്യമായത്.

 

വിനോദം, സംസ്‌കാരം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച ഒരു മാസത്തെ ഉത്സവ രാവുകള്‍ക്കാണ് തിരശ്ശീല വീണത്

മസ്‌കത്ത് നൈറ്റ്സ് ആഘോഷങ്ങളുടെ വേദികളില്‍ ഒഴുകിയെത്തിയത് 20 ലക്ഷത്തോളം സന്ദര്‍ശകര്‍. 2026 ജനുവരി ഒന്നിന് ആരംഭിച്ച ഒമാന്റെ ഏറ്റവും വലിയ ഉത്സവം ജനുവരി 31നാണ് അവസാനിച്ചത്. 24 സ്ഥലങ്ങളിലായി 168ലധികം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് ശൈത്യകാല ഉത്സവക്കാഴ്ചയായ മസ്‌കത്ത് നൈറ്റ്‌സ് യാഥാര്‍ത്ഥ്യമായത്.

വിനോദം, സംസ്‌കാരം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച ഒരു മാസത്തെ ഉത്സവ രാവുകള്‍ക്കാണ് തിരശ്ശീല വീണത്. മസ്‌കത്ത് നൈറ്റ്സ് 2026-ലെ പരിപാടികള്‍ക്കായി തിരഞ്ഞെടുത്ത ഏഴ് സ്ഥിരം വേദികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയത് ഖുറം നാച്ചുറല്‍ പാര്‍ക്കാണ്