ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അവസരം;
ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ തൊഴിലവസരങ്ങൾ. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പ്രവാസികൾക്കും അധ്യാപകരാകാം. സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
Apr 21, 2025, 19:24 IST
ദോഹ: ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ തൊഴിലവസരങ്ങൾ. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പ്രവാസികൾക്കും അധ്യാപകരാകാം. സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
കെമിസ്ട്രി, ഫിസിക്‌സ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, അറബിക്, ബയോളജി, ഫിസിക്കൽ എജുക്കേഷൻ, കമ്പ്യൂട്ടർ തുടങ്ങിയ അധ്യാപക തസ്തികകളിലാണ് ഒഴിവുകൾ. സമൂഹമാധ്യമങ്ങളിലൂടയാണ് വിദ്യാഭ്യാസ മന്ത്രാലയം ഒഴിവുകൾ റിപ്പോർട്ടു ചെയ്തത്.
തസ്തികകൾക്ക് യോഗ്യരായ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തർ ഐഡിയുള്ള പ്രവാസികളായ തൊഴിൽ അന്വേഷകർക്ക് തൗതീഫ് പ്ലാറ്റഫോം വഴിയും സ്വദേശികളായ തൊഴിൽ അന്വേഷകർക്ക് കവാദിർ പ്ലാറ്റ്‌ഫോം വഴിയും അപേക്ഷ സമർപ്പിക്കാം.