ബഹ്റൈനില്‍ ഫുഡ് ട്രക്കുകളുടെ പ്രവര്‍ത്തനം ; പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ നിര്‍ദ്ദേശം
കൊവിഡ് കാലയളവിന് ശേഷം രാജ്യത്ത് ഫുഡ് ട്രക്ക് ബിസിനസ്സ് മേഖലയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ നല്‍കാം.
ബഹ്റൈനില്‍ ഫുഡ് ട്രക്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു. പുതിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഫുഡ് ട്രക്ക് ഉടമകള്‍ക്ക് 2027 ജനുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്. കൊവിഡ് കാലയളവിന് ശേഷം രാജ്യത്ത് ഫുഡ് ട്രക്ക് ബിസിനസ്സ് മേഖലയില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ വിവിധ മേഖലകളിലായി ഫുഡ് ട്രക്കുകള്‍ക്കായി 289 സ്ഥലങ്ങളാണ് നിലവില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ ഏരിയ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ മുഹമ്മദ് സാദ് അല്‍ സഹ്ലി അറിയിച്ചു. ഈ അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ നല്‍കാം. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നിലവിലുണ്ടായിരുന്ന ആരോഗ്യ, സുരക്ഷാ ചട്ടങ്ങള്‍ തന്നെയാണ് തുടര്‍ന്നും ബാധകമാകുക. സിവില്‍ ഡിഫന്‍സ്, ആരോഗ്യ മന്ത്രാലയം, ട്രാഫിക് ഡയറക്ടറേറ്റ്, മുന്‍സിപ്പാലിറ്റി എന്നിവയുടെ മാനദണ്ഡങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.