വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസ് സുരക്ഷ വിലയിരുത്തിയ ശേഷം മാത്രം

സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ മാസം രണ്ടു മുതലാണ് യുഎഇയിലെ സ്‌കൂളില്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയത്.

 

അടുത്ത ആഴ്ചയിലെ സാഹചര്യം വിലയിരുത്തിയ ശേഷം ഇ ലേണിങ് തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

മേഖലയിലെ സാഹചര്യം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നേരിട്ടുള്ള ക്ലാസുകള്‍ക്ക് അനുമതി നല്‍കൂവെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ഇതിന് മുന്നോടിയായി ഓരോ സ്‌കൂളിലെയും സുരക്ഷാ സാഹചര്യം പ്രത്യേകം വിലയിരുത്തുമെന്നും പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 3 വരെ ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്നും വ്യക്തമാക്കി.

അടുത്ത ആഴ്ചയിലെ സാഹചര്യം വിലയിരുത്തിയ ശേഷം ഇ ലേണിങ് തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
സുരക്ഷാ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ മാസം രണ്ടു മുതലാണ് യുഎഇയിലെ സ്‌കൂളില്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയത്. സുരക്ഷ കണക്കിലെടുത്ത് സ്പ്രിങ് ബ്രേക്ക് നേരത്തെയാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും സാഹചര്യം മെച്ചപ്പെടാതിരുന്നതോടെ ഏപ്രില്‍ 3 വരെ ഇ ലേണിങ് നീട്ടുകയായിരുന്നു.