ഓണ്‍ലൈന്‍ ഗെയിമിങ്ങിലൂടെ പണം നഷ്ടമായി ; ഫരീദാബാദില്‍ ബിഎസ് സി വിദ്യാര്‍ത്ഥി ജീവനൊടുക്കി

സംഭവ സമയം ആദിത്യയുടെ അമ്മയും ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്നുള്ളു. 

 

ബുധനാഴ്ച ഉച്ചയോടെ സ്വയം വെടിയുതിര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹരിയാനയിലെ ഫരീദാബാദില്‍ ഓണ്‍ലൈന്‍ ഗെയിമിങിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഫരീദാബാദ് വൈഎംസിഎ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിഎസ് സി വിദ്യാര്‍ത്ഥിയായ ആദിത്യ (22) ഭാട്ടിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ സ്വയം വെടിയുതിര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.


സംഭവ സമയം ആദിത്യയുടെ അമ്മയും ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്നുള്ളു. വെടിയൊച്ച കേട്ട് ബാത്ത്റൂമില്‍ കയറി നോക്കിയപ്പോള്‍ ചോരയില്‍ മുങ്ങി കിടക്കുന്ന ആദിത്യയെയാണ് കണ്ടത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഓണ്‍ലൈന്‍ ഗെയിമിങിലൂടെ വന്‍ തുക നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആദിത്യ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിരമിച്ച സൈനികനായ തന്റെ അമ്മാവന്റെ റിവോള്‍വര്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ വിശദ അന്വേഷണത്തിലാണ് പൊലീസ്.