യുഎഇയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വെള്ളിയാഴ്ച വരെ നീട്ടി

 

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.

 


വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും ഡിസ്റ്റന്‍സ് ലേണിങ് ബാധകമായിരിക്കും.

പശ്ചിമേഷ്യയില്‍ യുദ്ധ സമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം ഈ മാസം ആറ് വെള്ളിയാഴ്ച വരെ നീട്ടി. വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും ഡിസ്റ്റന്‍സ് ലേണിങ് ബാധകമായിരിക്കും. സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.