ഒരു ഡ്രൈവിങ് ലൈസന്‍സ് മതി ; ഡ്രൈവിങ് ലൈസന്‍സിന് എല്ലാ ജിസിസി രാജ്യങ്ങളിലും അംഗീകാരം

റോഡ് മാര്‍ഗ്ഗമുള്ള അതിര്‍ത്തി കടന്നുള്ള യാത്രകള്‍ വേഗത്തിലാക്കാന്‍ ജിസിസി പൗരന്മാര്‍ക്കായി പ്രത്യേക പാതകളും സജ്ജമാക്കിയിട്ടുണ്ട്. 

 

നിലവില്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി മറ്റൊരു ജിസിസി രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതിയുണ്ട്.

ജിസിസി അംഗ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സഞ്ചാരം കൂടുതല്‍ സുഗമമാക്കുന്നതിനായി സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍. ഇനിമുതല്‍ ഒരു ജിസിസി രാജ്യത്ത് നിന്ന് എടുത്ത ഡ്രൈവിംഗ് ലൈസന്‍സ് മറ്റ് അംഗരാജ്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയും. റിയാദില്‍ നടന്ന 'സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി ഡയലോഗ് 2026' ഉച്ചകോടിയില്‍ ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.

നിലവില്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി മറ്റൊരു ജിസിസി രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇനി മുതല്‍ മറ്റൊരു ജിസിസി രാജ്യത്തേക്ക് താമസം മാറ്റുന്ന പൗരന്മാര്‍ക്ക് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് എഴുതാതെ തന്നെ തങ്ങളുടെ ലൈസന്‍സ് അവിടുത്തെ പ്രാദേശിക ലൈസന്‍സാക്കി എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. ഓരോ രാജ്യത്തും നിസ്സാരമായ നടപടിക്രമങ്ങളും കണ്ണ് പരിശോധനയും മാത്രമായിരിക്കും ഇതിനായി പൂര്‍ത്തിയാക്കേണ്ടി വരിക.
റോഡ് മാര്‍ഗ്ഗമുള്ള അതിര്‍ത്തി കടന്നുള്ള യാത്രകള്‍ വേഗത്തിലാക്കാന്‍ ജിസിസി പൗരന്മാര്‍ക്കായി പ്രത്യേക പാതകളും സജ്ജമാക്കിയിട്ടുണ്ട്.