ഒമാന്‍ താപനില ഉയരുന്നു
ഫഹൂദ്, യാലൂനി എന്നിവിടങ്ങളില്‍ 43.0 ഡിഗ്രി വീതം രേഖപ്പെടുത്തി.
May 18, 2026, 12:48 IST
ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മുഖ്ശനിലാണ് 43.6 ഡിഗ്രി സെല്‍ഷ്യസ്.
ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി റിപ്പോര്‍ട്ട്. ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മുഖ്ശനിലാണ് 43.6 ഡിഗ്രി സെല്‍ഷ്യസ്.
ശനിയാഴ്ച അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റില്‍ ഹൈമയും മുഖൈസ്‌നയും 43.3 ഡിഗ്രി താപനിലയുമായി പിന്നാലെയുണ്ട്. അതേസമയം ഫഹൂദ്, യാലൂനി എന്നിവിടങ്ങളില്‍ 43.0 ഡിഗ്രി വീതം രേഖപ്പെടുത്തി.