ഒമാനില്‍ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കും

കുടുംബ വിസയ്ക്കായി അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പരിഷ്‌കരിക്കും.

പ്രവാസി നിക്ഷേപകരേയും വിദഗ്ധ തൊഴിലാളികളേയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒമാനില്‍ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ്. പ്രവാസി നിക്ഷേപകരേയും വിദഗ്ധ തൊഴിലാളികളേയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കുടുംബ വിസ അനുവദിക്കുന്നതിനുള്ള മിനിമം ശമ്പള പരിധിയില്‍ നേരത്തെ അനുവദിച്ച ഇളവുകള്‍ തുടരുന്നതിനൊപ്പം ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും അധികൃതര്‍ തീരുമാനിച്ചു.
കുടുംബ വിസയ്ക്കായി അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പരിഷ്‌കരിക്കും.