ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ സുതാര്യമാക്കാന്‍ ഒമാന്‍; ഇ-കൊമേഴ്‌സ് ബിസിനസിന് ലൈസന്‍സ് നിര്‍ബന്ധം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവരും ലൈസന്‍സ് നേടിയിരിക്കണം.

 

ഓണ്‍ലൈന്‍ വ്യാപാര മേഖലയെ കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പുതിയ നടപടി.

ഒമാനില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ഓണ്‍ലൈനായി ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്നവര്‍ക്ക് ഇ-കൊമേഴ്സ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നത് ഇ-കൊമേഴ്സ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ വ്യാപാര മേഖലയെ കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പുതിയ നടപടി.

വീട്ടിലിരുന്ന് ചെറിയ രീതിയില്‍ ബിസിനസ് നടത്തുന്നവര്‍, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കുന്നവര്‍, വാട്‌സ്ആപ്പ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കും ഈ നിബന്ധന ബാധകമാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവരും ലൈസന്‍സ് നേടിയിരിക്കണം. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 ഒമാന്‍ റിയാല്‍ വരെ പിഴ ഈടാക്കും.