കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: യുഎഇയ്ക്ക് പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒമാനും
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: യുഎഇയ്ക്ക് പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒമാനും
ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ പുതിയ കരട് ചട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുകയാണ് രാജ്യം.
ജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഒമാനും ഈ നീക്കം നടത്തുന്നത്.
16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ഒമാന്‍. ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ പുതിയ കരട് ചട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടുകയാണ് രാജ്യം.
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്മേല്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യാ കമ്പനികള്‍, വിദഗ്ധര്‍, മാതാപിതാക്കള്‍, മറ്റു പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഒമാനും ഈ നീക്കം നടത്തുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ അടുത്തിടെ യുഎഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമാന്റെയും നടപടി.