യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒമാന്‍
ലണ്ടന്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന 100 ഡബിള്‍ ഡെക്കര്‍ ബസുകളിലും 100 പ്രശസ്തമായ ബ്ലാക്ക് ടാക്‌സികളിലുമാണ് ഒമാന്‍ ടൂറിസത്തിന്റെ ആകര്‍ഷകമായ പരസ്യങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.
ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഒമാന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഒമാന്‍ വിഷന്‍ 2040' ലക്ഷ്യമിട്ടാണ് നീക്കം.
യൂറോപ്യന്‍ സഞ്ചാരികളെ സുല്‍ത്താനേറ്റിലേക്ക് ആകര്‍ഷിക്കാന്‍ ലണ്ടന്‍ നഗരത്തില്‍ വന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ഒമാന്‍ പൈതൃക-ടൂറിസം മന്ത്രാലയം. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഒമാന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഒമാന്‍ വിഷന്‍ 2040' ലക്ഷ്യമിട്ടാണ് നീക്കം.
ലണ്ടന്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന 100 ഡബിള്‍ ഡെക്കര്‍ ബസുകളിലും 100 പ്രശസ്തമായ ബ്ലാക്ക് ടാക്‌സികളിലുമാണ് ഒമാന്‍ ടൂറിസത്തിന്റെ ആകര്‍ഷകമായ പരസ്യങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ തെരുവുകളില്‍ ഒമാന്റെ പാരമ്പര്യവും പ്രകൃതിഭംഗിയും വിളിച്ചോതുന്ന ചിത്രങ്ങള്‍ യുകെ നിവാസികളുടെയും അന്താരാഷ്ട്ര സഞ്ചാരികളുടെയും ശ്രദ്ധ കവരുകയാണ്.
സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാഹസിക വിനോദങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാണ് കാമ്പയിനിലൂടെ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ബ്രിട്ടന് പുറമെ മറ്റ് മുന്‍നിര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സമാനമായ പ്രചാരണ പരിപാടികള്‍ വ്യാപിപ്പിക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.