സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ ഒമാന്‍ പൊലീസ്; ബാങ്കിങ് വിവരങ്ങള്‍ പങ്കിടരുതെന്ന് മുന്നറിയിപ്പ്
സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പൂട്ടിടാന്‍ ഒമാന്‍ പൊലീസ്; ബാങ്കിങ് വിവരങ്ങള്‍ പങ്കിടരുതെന്ന് മുന്നറിയിപ്പ്
തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഈ വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ഒപി വ്യക്തമാക്കുന്നു.
വണ്‍ ടൈം പാസ്വേഡുകള്‍ , പാസ്വേഡുകള്‍, പിന്‍ നമ്പറുകള്‍, മറ്റ് സാമ്പത്തിക വിവരങ്ങള്‍ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കിടരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ ബാങ്കിങ് വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. വണ്‍ ടൈം പാസ്വേഡുകള്‍ , പാസ്വേഡുകള്‍, പിന്‍ നമ്പറുകള്‍, മറ്റ് സാമ്പത്തിക വിവരങ്ങള്‍ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കിടരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഈ വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ഒപി വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ട പ്രത്യേക ബോധവത്ക്കരണ സന്ദേശത്തിലാണ് പൊലീസ് ഈ നിര്‍ദ്ദേശം നല്‍കിയത്. 'ചില രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ ഒടിപികളും പാസ്വേഡുകളും പിന്‍ നമ്പറുകളും ആ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവയാണ്' എന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മിപ്പിച്ചു.