ആഗോള സുരക്ഷാ സൂചികയില്‍ ചരിത്ര നേട്ടവുമായി ഒമാന്
ആഗോള സുരക്ഷാ സൂചികയില്‍ ചരിത്ര നേട്ടവുമായി ഒമാന്‍
പട്ടികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്.
സുരക്ഷിതമായി ജീവിക്കാനും യാത്ര ചെയ്യാനുമുള്ള മികച്ച അന്തരീക്ഷമാണ് ഒമാനിലുള്ളതെന്ന് അടിവരയിടുന്നതാണ് ഈ പുതിയ ആഗോള അംഗീകാരം.
അമേരിക്കന്‍ മാധ്യമമായ 'യുഎസ് ന്യൂസ്' പുറത്തുവിട്ട 2026-ലെ ആഗോള പൊതുസുരക്ഷാ റാങ്കിങ്ങില്‍ ഒമാന് ചരിത്ര നേട്ടം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമെന്ന നേട്ടമാണ് ഒമാന്‍ സ്വന്തമാക്കിരിക്കുന്നത്. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനും യാത്ര ചെയ്യാനുമുള്ള മികച്ച അന്തരീക്ഷമാണ് ഒമാനിലുള്ളതെന്ന് അടിവരയിടുന്നതാണ് ഈ പുതിയ ആഗോള അംഗീകാരം.
പട്ടികയില്‍ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. രണ്ടാം സ്ഥാനത്ത് ഒമാനും മൂന്നാം സ്ഥാനത്ത് ജപ്പാനും ഇടംപിടിച്ചു. മറ്റൊരു ഗള്‍ഫ് രാജ്യമായ ഖത്തറാണ് നാലാം സ്ഥാനത്തുള്ളത്. വിയറ്റ്‌നാം, ഹംഗറി, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. രാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആഗോള തലത്തിലെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് യുഎസ് ന്യൂസ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.