ഹോര്‍മുസ് കടലിടുക്കില്‍ സമാധാന ശ്രമവുമായി ഒമാന്‍
ആഗോള ഊര്‍ജ്ജ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഒമാന്‍ നിലപാടെടുത്തു.
മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
ഹോര്‍മുസ് കടലിടുക്കില്‍ ശാശ്വതമായ സുരക്ഷ ഉറപ്പാക്കാന്‍ പ്രാദേശിക സമാധാനവും നയതന്ത്ര ഇടപെടലുകളും അനിവാര്യമാണെന്ന് ഒമാന്‍. മസ്‌കറ്റില്‍ ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒമാന്‍ നയതന്ത്ര നിലപാട് വ്യക്തമാക്കിയത്. അതേസമയം, മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
ആഗോള ഊര്‍ജ്ജ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും പൂര്‍ണ്ണമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഒമാന്‍ നിലപാടെടുത്തു. എണ്ണക്കപ്പലുകളുടെയും ചരക്ക് ഗതാഗതത്തിന്റെയും തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാന്‍ ശക്തമായ അന്താരാഷ്ട്ര സഹകരണവും സംയുക്ത ശ്രമങ്ങളും അടിയന്തിരമായി ആവശ്യമാണെന്നും വ്യക്തമാക്കി.
മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാന്‍ സൈനിക നടപടികള്‍ക്ക് പകരം ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. മസ്‌കറ്റില്‍ വെച്ച് ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഒമാന്‍ പ്രസ്താവനയിറക്കിയത്.