കനത്ത ചൂട് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും
കനത്ത ചൂട് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും
ഓഗസ്റ്റ് 16 ഞായറാഴ്ച മുതലായിരിക്കും കുട്ടികള്‍ വീണ്ടും നേരിട്ട് സ്‌കൂളുകളിലേക്ക് എത്തിത്തുടങ്ങേണ്ടത്.
കെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് 13 വ്യാഴാഴ്ച വരെ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ കനത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രാഥമിക ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നീട്ടി. കെജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് 13 വ്യാഴാഴ്ച വരെ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ഉഷ്ണതരംഗത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
നേരത്തെ ഓഗസ്റ്റ് രണ്ട് മുതല്‍ ആറ് വരെയായിരുന്നു കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ അധ്യയനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനാല്‍ കുട്ടികള്‍ക്ക് ചൂടേല്‍ക്കാതിരിക്കാന്‍ ഈ ക്രമീകരണം വ്യാഴാഴ്ച വരെ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 14, 15 തീയതികളില്‍ വാരാന്ത്യ അവധിയായതിനാല്‍ ഓഗസ്റ്റ് 16 ഞായറാഴ്ച മുതലായിരിക്കും കുട്ടികള്‍ വീണ്ടും നേരിട്ട് സ്‌കൂളുകളിലേക്ക് എത്തിത്തുടങ്ങേണ്ടത്.