ഒമാനില്‍ ദേശീയദിന അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസം ആഘോഷമാക്കാം
ഒമാനില്‍ ദേശീയദിന അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉള്‍പ്പെടെ നാല് ദിവസം ആഘോഷമാക്കാം
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമായ രീതിയിലാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയദിന അവധിക്ക് പുറമെ 2026-ലെ മറ്റ് പൊതുഅവധി ദിനങ്ങളുടെ ഔദ്യോഗിക പട്ടികയും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ഒമാനില്‍ 2026 നവംബറിലെ ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 25, 26 (ചൊവ്വ, ബുധന്‍) തീയതികളില്‍ പൊതുഅവധിയായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വാരാന്ത്യ അവധി കൂടി എത്തുന്നതോടെ തുടര്‍ച്ചയായ നാല് ദിവസത്തെ അവധിയാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജീവനക്കാരെ കാത്തിരിക്കുന്നത്.
ദേശീയദിന അവധിക്ക് പുറമെ 2026-ലെ മറ്റ് പൊതുഅവധി ദിനങ്ങളുടെ ഔദ്യോഗിക പട്ടികയും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മാസപ്പിറവി നിര്‍ണയിക്കുന്ന കമ്മിറ്റിയുടെ പ്രഖ്യാപനത്തിന് വിധേയമായി പ്രഖ്യാപിക്കേണ്ട ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) അവധികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ തീയതികള്‍ പിന്നീട് അറിയിക്കും.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമായ രീതിയിലാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നീണ്ട വാരാന്ത്യ അവധി ലഭിക്കുന്നത് പ്രവാസികള്‍ക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും മികച്ച അവസരമൊരുക്കും.