ഒമാനില്‍ ആരോഗ്യത്തിന് ഹാനീകരമായ കളിപ്പാട്ടങ്ങള്‍ പിന്‍വലിച്ചു

കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നതിനാലാണ് കളിപ്പാട്ടം പിന്‍വലിച്ചത്.

 

ഊഡോ എന്ന ബ്രാന്‍ഡിലുള്ള കളര്‍ മണല്‍ ഉപയോഗിച്ചുള്ള കളിപ്പാട്ടത്തിനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഒമാനില്‍ ആരോഗ്യത്തിന് ഹാനീകരമായ കളിപ്പാട്ടങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഔദ്യോഗിക മുന്നറിയിപ്പു നല്‍കി. ഊഡോ എന്ന ബ്രാന്‍ഡിലുള്ള കളര്‍ മണല്‍ ഉപയോഗിച്ചുള്ള കളിപ്പാട്ടത്തിനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 


ഈ കളിപ്പാട്ടത്തില്‍ മനുഷ്യ ശരീരത്തിന് ദോഷകരമായ ആസ്ബസ്‌റ്റോസ് എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യം ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നതിനാലാണ് കളിപ്പാട്ടം പിന്‍വലിച്ചത്.