ഒമാനില്‍ പ്രധാന റോഡുകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് നിയന്ത്രണം
ഒമാനില്‍ പ്രധാന റോഡുകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് നിയന്ത്രണം
റോയല്‍ ഒമാന്‍ പൊലീസിന്റെ ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സ് അനുസരിച്ചാണ് ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് പ്രധാന റോഡുകളില്‍ വിലക്കേര്‍പ്പെടുത്തിയത്.
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഫുഡ് ഡെലിവറി ഡ്രൈവര്‍മാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് സംരക്ഷണം നല്‍കുന്നതിനുമാണ് ഈ പുതിയ നടപടി.
ഒമാനില്‍ പ്രധാന റോഡുകളില്‍ ഫുഡ് ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം. ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റേതാണ് തീരുമാനം. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഫുഡ് ഡെലിവറി ഡ്രൈവര്‍മാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് സംരക്ഷണം നല്‍കുന്നതിനുമാണ് ഈ പുതിയ നടപടി.
മന്ത്രാലയത്തിന് കീഴിലുള്ള ലോജിസ്റ്റിക്‌സ് മേഖലയിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മോട്ടോര്‍ സൈക്കിള്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
റോയല്‍ ഒമാന്‍ പൊലീസിന്റെ ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സ് അനുസരിച്ചാണ് ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് പ്രധാന റോഡുകളില്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രധാന റോഡുകളിലെ മറ്റ് വാഹനങ്ങളുടെ അമിതവേഗത, ഡെലിവറി ബൈക്ക് യാത്രക്കാര്‍ക്ക് വലിയ രീതിയിലുള്ള അപകടസാധ്യത ഉയര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
എല്ലാ ഫുഡ് ഡെലിവറി മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍മാരും പ്രധാന റോഡുകള്‍ക്ക് പകരം ഉപറോഡുകളും ബൈക്കുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക റൂട്ടുകളും മാത്രമേ ഉപയോഗിക്കാവൂവെന്ന് പ്രസ്താവനയില്‍ പറയുന്നു. അംഗീകൃത ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പൂര്‍ണ്ണമായും പാലിച്ചിരിക്കണം വാഹനങ്ങള്‍ ഓടിക്കേണ്ടത്.