2026 ലെ ഔദ്യോഗിക അവധികള്‍ പ്രഖ്യാപിച്ച് ഒമാന്‍
2026 ജനുവരി 15 വ്യാഴാഴ്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സിംഹാസനമേറിയ ദിനത്തിന്റെ വാര്‍ഷികമായി 'അക്‌സഷന്‍ ഡേ' ആചരിക്കും.
എല്ലാ വര്‍ഷവും നേരത്തെ അവധികള്‍ പ്രഖ്യാപിക്കുന്ന പുതിയ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
2026 വര്‍ഷത്തേക്കുള്ള ഔദ്യോഗിക അവധി കലണ്ടര്‍ പ്രഖ്യാപിച്ച് ഒമാന്‍ സര്‍ക്കാര്‍. തൊഴില്‍ മന്ത്രാലയത്തിന്റെ സ്ഥിരീകരണത്തോടെയാണ് പുതിയ അവധി പട്ടിക പുറത്തിറക്കിയത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ക്രമീകരിക്കാന്‍ സഹായിക്കുന്നതിനായി എല്ലാ വര്‍ഷവും നേരത്തെ അവധികള്‍ പ്രഖ്യാപിക്കുന്ന പുതിയ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ദേശീയ അവധികള്‍
2026 ജനുവരി 15 വ്യാഴാഴ്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സിംഹാസനമേറിയ ദിനത്തിന്റെ വാര്‍ഷികമായി 'അക്‌സഷന്‍ ഡേ' ആചരിക്കും.
നവംബര്‍ 25, 26 തീയതികളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദേശീയ ദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 18 ഞായറാഴ്ച അല്‍ ഇസ്‌റാഅ് വല്‍ മിഅ്‌റാജ് (ഇസ്‌റാ-മിഅ്‌റാജ്) ദിനമായി ആചരിക്കും.
ജൂണ്‍ 18 വ്യാഴാഴ്ച ഇസ്ലാമിക് പുതുവത്സരം.
ഓഗസ്റ്റ് 27 വ്യാഴാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം എന്നിവയ്ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2026 ജനുവരിയില്‍ തന്നെ രണ്ട് പൊതു അവധികളാണ് ഒമാനില്‍ വരുന്നത്. അക്‌സഷന്‍ ഡേയും അല്‍ ഇസ്‌റാഅ് വല്‍ മിഅ്‌റാജും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സിംഹാസനമേറിയ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ജനുവരി 15ന് അവധി നല്‍കുന്നത്.