ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കായി പുതിയ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് ഒമാന്‍
ഓണ്‍ലൈന്‍ വഴി വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യപരമായ ലക്ഷ്യത്തോടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ കൂടിയാണ് ഈ നടപടി.
വിദേശങ്ങളില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങുന്ന ഡ്യൂട്ടി-ഫ്രീ വ്യക്തിഗത പാഴ്സലുകള്‍ക്കും തപാല്‍ കയറ്റുമതികള്‍ക്കും 100 ഒമാനി റിയാല്‍ പരിധിയായി നിശ്ചയിച്ചു.
ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കായി പുതിയ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് ഒമാന്‍. വിദേശങ്ങളില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങുന്ന ഡ്യൂട്ടി-ഫ്രീ വ്യക്തിഗത പാഴ്സലുകള്‍ക്കും തപാല്‍ കയറ്റുമതികള്‍ക്കും 100 ഒമാനി റിയാല്‍ പരിധിയായി നിശ്ചയിച്ചു. ജിസിസി കോമണ്‍ കസ്റ്റംസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കസ്റ്റംസ് വിഭാഗം പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, വ്യക്തിഗതവും വാണിജ്യേതരവുമായ ആവശ്യങ്ങള്‍ക്ക് അയക്കുന്ന പാഴ്സലുകളുടെ ആകെ മൂല്യം 100 റിയാലില്‍ കവിയാതിരുന്നാല്‍ മാത്രമേ കസ്റ്റംസ് തീരുവയില്‍ ഇളവ് ലഭിക്കുകയുള്ളൂ. എന്നാല്‍ പുകയില, പുകയില ഉത്പ്പന്നങ്ങള്‍ എന്നിവയെ ഈ നികുതി ഇളവില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യപരമായ ലക്ഷ്യത്തോടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ കൂടിയാണ് ഈ നടപടി.