ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒമാന്‍ വിമാനക്കമ്പനികള്‍

മസ്‌കറ്റ് - കേരള റൂട്ടില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് ഇപ്പോള്‍ സലാം എയര്‍ സര്‍വീസ് നടത്തുന്നത്. ഇതാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

 

ഖരീഫ് സീസണില്‍ മസ്‌കറ്റ്-സലാല റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുത്ത് ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് വിമാന കമ്പനിയുടെ പ്രഖ്യാപനം. അതിനിടെ ഖരീഫ് സീസണില്‍ മസ്‌കറ്റ്-സലാല റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

മസ്‌കറ്റ് - കേരള റൂട്ടില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് ഇപ്പോള്‍ സലാം എയര്‍ സര്‍വീസ് നടത്തുന്നത്. ഇതാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകുന്നതോടെ വിമാന ടിക്കറ്റ് നിരക്കിലും കുറവ് ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. അതിനിടെ ഒമാനിലെ വിനോദസഞ്ചാര സീസണായ ഖരീഫ് കാലയളവില്‍ മസ്‌കറ്റ്-സലാല റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. തിരക്കേറിയ സീസണിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.