വിമാന യാത്രക്കാര്‍ക്ക് ഫ്‌ളക്‌സിബിള്‍ ടിക്കറ്റ് ബുക്കിങ് സൗകര്യമൊരുക്കി ഒമാന്‍ എയര്‍

 

മാര്‍ച്ച് 15 വരെയുള്ള തിയതികളില്‍ യാത്ര നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ഇതു ഉപയോഗപ്പെടുത്താനാകും.

 

മാര്‍ച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനാകും.

വിമാനയാത്രക്കാര്‍ക്ക് ഫ്‌ളക്‌സിബിള്‍ ടിക്കറ്റ് ബുക്കിങ് സൗകര്യമൊരുക്കി ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. പ്രത്യേകം തുക നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്രാ പ്ലാനുകളില്‍ മാറ്റം വരുത്താവുന്ന ഓപ്ഷനുകളാണ് വിമാന കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 15 വരെയുള്ള തിയതികളില്‍ യാത്ര നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ഇതു ഉപയോഗപ്പെടുത്താനാകും.


മാര്‍ച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനാകും. ഇതിനായി അധിക ഫീസ് ഈടാക്കില്ല. ടിക്കറ്റിലെ തുക ഉപയോഗിച്ച് തന്നെ ഒമാന്‍ എയറിന്റെ ഏത് സെക്ടറിലേക്കും ബുക്കിങ് മാറ്റാനും സാധിക്കും. മാര്‍ച്ച് എട്ടിനോ അതിന് മുമ്പോ യാത്ര നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ ലഭിക്കും. പകുതി ഉപയോഗിച്ച ടിക്കറ്റുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി റീഫണ്ട് ലഭിക്കുന്നതാണ്.