എണ്ണ ചോര്‍ച്ച ; ഉമ്മുല്‍ ഖുവൈനിലെ എല്ലാ ബീച്ചുകളും താല്‍ക്കാലികമായി അടച്ചു

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ അസാധാരണമായ ദുര്‍ഗന്ധത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

എണ്ണ ചോര്‍ച്ച സമുദ്ര മലിനീകരണത്തിന് കാരണമായതിനെ തുടര്‍ന്നാണ് ബീച്ചുകള്‍ അടച്ചത്.

ഒരു ടാങ്കറില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച കാരണം ഉമ്മുല്‍ ഖുവൈനിലെ എല്ലാ ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. എണ്ണ ചോര്‍ച്ച സമുദ്ര മലിനീകരണത്തിന് കാരണമായതിനെ തുടര്‍ന്നാണ് ബീച്ചുകള്‍ അടച്ചത്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ അസാധാരണമായ ദുര്‍ഗന്ധത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

ഈ ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും മന്ത്രാലയം ഉറപ്പ് നല്‍കി. യുഎഇയുടെ സാങ്കേതിക നിരീക്ഷണ സംവിധാനത്തിലൂടെയാണ് എണ്ണച്ചോര്‍ച്ച കണ്ടെത്തിയത്.