യുഎഇ തീരത്തെ എണ്ണ ചോർച്ച നിയന്ത്രണവിധേയം; ശുചീകരണം തുടരുന്നു
യുഎഇ തീരപ്രദേശങ്ങളിൽ ആശങ്കയുണ്ടാക്കിയ GEM NO. 2 കപ്പലിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. പുതിയ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നും കടലിലെ മലിനീകരണത്തിന്റെ തോത് കുറഞ്ഞുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Oct 31, 2026, 21:07 IST
ഷാർജ : യുഎഇ തീരപ്രദേശങ്ങളിൽ ആശങ്കയുണ്ടാക്കിയ GEM NO. 2 കപ്പലിലെ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. പുതിയ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നും കടലിലെ മലിനീകരണത്തിന്റെ തോത് കുറഞ്ഞുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപമാണ് എണ്ണപ്പാടിന്റെ പ്രധാന സാന്നിധ്യം കണ്ടെത്തിയത്. അജ്മാൻ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിലേക്കും മലിനീകരണം വ്യാപിച്ചതായി റിപ്പോർട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘങ്ങൾ കടലിലും തീരപ്രദേശങ്ങളിലും പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി ചില ബീച്ചുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. വിപണികളിൽ ലഭിക്കുന്ന മത്സ്യവും ഭക്ഷ്യവസ്തുക്കളും സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.