തീപിടിത്തത്തിന് കാരണമായേക്കാവുന്ന വസ്തുക്കള്‍ കാറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

ദീര്‍ഘനേരം ചൂടില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അപകടകരമാകുന്ന വസ്തുക്കള്‍ യാത്രക്കാര്‍ക്കും സ്വത്തിനും ഒരുപോലെ അപകടകരമാകുമെന്നും ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

 

ചൂടു ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നതിനെതിരെയും മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍.

തീപിടുത്തത്തിന് കാരണമായേക്കാവുന്ന പവര്‍ ബാങ്കുകള്‍, ലൈറ്ററുകള്‍ തുടങ്ങിയവയും സാധാരണ ചൂടു ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നതിനെതിരെയും മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍.

ദീര്‍ഘനേരം ചൂടില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അപകടകരമാകുന്ന വസ്തുക്കള്‍ യാത്രക്കാര്‍ക്കും സ്വത്തിനും ഒരുപോലെ അപകടകരമാകുമെന്നും ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ലൈറ്ററുകള്‍, നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ അപകടമായി മാറാന്‍ സാധ്യതയുള്ള വാട്ടര്‍ ബോട്ടിലുകള്‍, അമിതമായി ചൂടാകുകയും തീപിടിക്കാന്‍ കാരണമാവുകയും ചെയ്യുന്ന ചാര്‍ജറുകളും പവര്‍ ബാങ്കുകളും ചൂടില്‍ കേടാകുകയും ചില സന്ദര്‍ഭങ്ങളില്‍ തീപിടുത്തത്തിന് കാരണമാവുന്ന പെര്‍ഫ്യൂമുകളും കണ്ണടകളും തുടങ്ങിയവയാണ് അപകടസാധ്യതയുള്ള വസ്തുക്കളായി കണക്കാക്കുന്നു.
വാഹനം എടുക്കുന്നതിനുമുമ്പ് ലളിതമായ ഒരു പരിശോധന നടത്തുന്നത് അപകടങ്ങളും കേടുപാടുകളും തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് തങ്ങളുടെ വാഹനങ്ങളെ ' അപകട സ്രോതസ്സുകളായി' മാറ്റരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.