ഒമാനിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണം ഉയര്‍ന്നു, അധികവും ഇന്ത്യക്കാര്‍

ഒമാനിലെ ആഭ്യന്തര യാത്രക്കാരിലും വലിയ വര്‍ധനവാണ് ഈ കാലത്ത് ഉണ്ടായിരിക്കുന്നത് എന്നാണ് ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

 

തൊട്ടു പുറകില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യത്ത് നിന്നുള്ളവര്‍ ആണ്.

ഒമാനിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആണ് വര്‍ധനവ് ഉണ്ടായിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ യാത്രക്കാരില്‍ 4.7 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 9,764,530 പേര്‍ ആണ് ഈ വര്‍ഷം സെപ്തംബര്‍ അവസാനത്തോടെ ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി കടന്നു പോയിരിക്കുന്നത്. 

എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കൂടുതല്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍ ആണ്. 1,49,561 പേര്‍ ആണ് ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്തത്. തൊട്ടു പുറകില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യത്ത് നിന്നുള്ളവര്‍ ആണ്. അന്താരാഷ്ട്ര യാത്രക്കാര്‍ മാത്രമല്ല, ഒമാനിലെ ആഭ്യന്തര യാത്രക്കാരിലും വലിയ വര്‍ധനവാണ് ഈ കാലത്ത് ഉണ്ടായിരിക്കുന്നത് എന്നാണ് ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.