ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നോർക്ക സെന്റർ സന്ദർശിച്ചു

ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ വിഷ്ണു വർധൻ  റെഡ്‌ഡി  നോർക്ക റൂട്സ് ആസ്ഥാനമായ സതിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആസിഫ് കെ യൂസഫ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് (തിരുവനന്തപുരം)

 

ദുബായിലെ നിയുക്ത ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. ഇ വിഷ്ണു വർധൻ  റെഡ്‌ഡി  നോർക്ക റൂട്സ് ആസ്ഥാനമായ സതിരുവനന്തപുരം നോർക്ക സെന്റർ സന്ദർശിച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആസിഫ് കെ യൂസഫ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് (തിരുവനന്തപുരം) മേജർ ശശാങ്ക് ത്രിപാഠി നോർക്ക റൂട്ട്സിലെ മറ്റ്  ജീവനക്കാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം.  

യു.എ.ഇയിലെ പ്രവാസികളുടെ ക്ഷേമത്തിനും സഹായത്തിനുമായി നോർക്ക റൂട്ട്സും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും  ചേർന്ന് നടപ്പാക്കാവുന്ന  കർമ്മപദ്ധതികളും വിവിധ മേഖലകളിലെ പരസ്പര സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഓൺ‌ലൈൻ രജിസ്ട്രേഷൻ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ നാട്ടിലെത്തിക്കുന്നതിന് സഹായം, കേരളീയ  പ്രവാസികളുടെ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്ക്, തടവിൽ കഴിയുന്നവർക്ക് നിയമ-ആരോഗ്യ-വൈദ്യസഹായം ലഭ്യമാക്കാനും വിഷയം യു.എ.ഇ ഭരണകൂടവുമായി ആശയവിനിമയം നടത്തുവാനുമുളള  സംവിധാനം എന്നിവ ചർച്ച ചെയ്തു. തടങ്കൽ, അടിയന്തര വൈദ്യസഹായം, ശമ്പള കുടിശ്ശിക, വീസ കാലാവധി കഴിയാറായ കേസുകൾ എന്നിവ കൈകാര്യം  ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിൽ നോർക്ക റൂട്ട്സും ഇന്ത്യൻ കോൺസുലേറ്റ് ജനറലും  ചേർന്ന്  പ്രവർത്തിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.