വേതന സംരക്ഷണ സംവിധാനം പാലിക്കാതിരിക്കല്‍ ; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
 

തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ സംവിധാനത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 57398 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍.

ഡബ്ല്യു പി എസ് സംവിധാനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
ഇടത്തരം പ്രധാന സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ നവംബര്‍ ഒമ്പതോടെ 50 ശതമാനവും ഈ വര്‍ഷം ജനുവരി 9 മുതല്‍ നൂറു ശതമാനവും കൈവരിക്കാന്‍ ആറു മാസത്തെ കാലയളവും നല്‍കിയിരുന്നു. ചെറിയ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 9ആയിരുന്നു അവസാന തിയതി.
ജീവനക്കാരുടെ ശമ്പളം കൈമാറിയില്ലെങ്കില്‍ 50 റിയാല്‍ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന സേവനവും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും.