കിൻ്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി ഹോം വർക്കില്ല;യുഎഇ

യുഎഇയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോം വര്‍ക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്.

 

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഹോംവര്‍ക്ക് ഒഴിവാക്കാനുള്ള തീരുമാനം പഠന നിലവാരം

യുഎഇയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി ഹോം വര്‍ക്ക് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്.

സൈദ്ധാന്തിക പഠനത്തില്‍ നിന്ന് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് ഈ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമീരി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഹോംവര്‍ക്ക് ഒഴിവാക്കാനുള്ള തീരുമാനം പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ വിശ്രമത്തിനും എക്‌സ്ട്ര ആക്ടിവിറ്റിക്കും വേണ്ട സമയമൊരുക്കുന്നകിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യക ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയ സ്‌കീമും പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസ ചാര്‍ട്ടര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍.

ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കേന്ദ്രീകൃത പരീക്ഷകളും 50 ശതമാനം സ്‌കൂള്‍ തല പരീക്ഷകളും ഉള്‍പ്പെടുത്തിയുമായിരിക്കും പുതിയ ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയം. പ്രധാനപ്പെട്ട നാല് വിഷയങ്ങളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് പകരം ഇനി പുസ്തകങ്ങളും നോട്ട്ബുക്കുകളും നിര്‍ബന്ധമാക്കും. അറബിക്, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് പഴയ രീതിയിലേക്ക് മടങ്ങി പോകാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.