അഞ്ച് വര്‍ഷത്തിലേറെയായി യാതൊരുവിധ പ്രവര്‍ത്തനങ്ങളുമില്ല ; 45 അസോസിയേഷനുകളും ക്ലബ്ബുകളും പിരിച്ചുവിട്ട് ബഹ്‌റൈന്‍ സര്‍ക്കാര്‍
രാജ്യത്തെ സിവില്‍ സൊസൈറ്റി നിയമങ്ങളുടെയും സംഘടനകളുടെ ഭരണഘടനാ ചട്ടങ്ങളുടെയും ലംഘനമാണ്.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അഭൂതപൂര്‍വ്വമായ നടപടിയാണിത്.
അഞ്ച് വര്‍ഷത്തിലേറെയായി യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്താതെ തുടര്‍ന്ന് 45 അസോസിയേഷനുകളും ക്ലബ്ബുകളും പിരിച്ചുവിട്ട് ബഹ്‌റൈന്‍ സര്‍ക്കാര്‍. രാജ്യത്തെ പ്രമുഖ പ്രവാസി സംഘടനകളും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക കൂട്ടായ്മകളും ഉള്‍പ്പെടെയുള്ളവയ്ക്കാണ് സാമൂഹിക വികസന മന്ത്രാലയം നിര്‍ബന്ധിത പിരിച്ചുവിടല്‍ ഉത്തരവ് നല്‍കിയത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അഭൂതപൂര്‍വ്വമായ നടപടിയാണിത്.
സാമൂഹിക വികസന മന്ത്രി ഒസാമ അല്‍ അലവി പുറപ്പെടുവിച്ച 2026-ലെ 57-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. ഈ സംഘടനകള്‍ അഞ്ച് വര്‍ഷത്തിലധികമായി പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാണ്. ഇത് രാജ്യത്തെ സിവില്‍ സൊസൈറ്റി നിയമങ്ങളുടെയും സംഘടനകളുടെ ഭരണഘടനാ ചട്ടങ്ങളുടെയും ലംഘനമാണ്. മന്ത്രാലയത്തിലെ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍സ് സപ്പോര്‍ട്ട് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ സൊസൈറ്റി, മലേഷ്യന്‍ ക്ലബ്ബ്, ലെബനീസ് ക്ലബ്ബ്, തുര്‍ക്കിഷ് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍, തുര്‍ക്കിഷ് ബിസിനസ്‌മെന്‍ അസോസിയേഷന്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റ്, അറബ്-ലാറ്റിന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍, ബംഗ്ലാദേശ് സമാജ് സൊസൈറ്റി തുടങ്ങി നിരവധി പ്രവാസി, സാംസ്‌കാരിക സംഘടനകള്‍ നടപടി നേരിട്ടവയില്‍ ഉള്‍പ്പെടുന്നു.