ലഹരിവസ്തുക്കളുമായി ഒമ്പത് വിദേശികള്‍ കുവൈത്തില്‍ അറസ്റ്റില്‍
മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 400 കുവൈത്തി ദിനാറും അധികൃതര്‍ പിടിച്ചെടുത്തു.
അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ സുരക്ഷാ ഓപ്പറേഷനുകളില്‍ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ഒമ്പത് വിദേശികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മയക്കുമരുന്ന് വിരുദ്ധ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും അല്‍-അഹ്‌മദി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തിയ പരിശോധനകളിലും റെയ്ഡുകളിലും വന്‍തോതിലുള്ള ലഹരി ശേഖരം പിടിച്ചെടുത്തു.
ഏകദേശം 341 ഗ്രാം മെത്താംഫെറ്റാമൈന്‍ (ഷാബു), ഏകദേശം 9,000 ലിറിക്ക ഗുളികകള്‍, ഏകദേശം 3,000 കാപ്റ്റഗണ്‍ ഗുളികകള്‍, ഏകദേശം 6 കിലോഗ്രാം രാസ മരുന്നുകള്‍, ഏകദേശം 3.25 കിലോഗ്രാം കഞ്ചാവ്, ഏകദേശം 20 ഗ്രാം ഹെറോയിന്‍, 75 ഗ്രാം ഹാഷിഷ്, ഇലക്ട്രോണിക് സിഗരറ്റുകള്‍ക്കായി ഉപയോഗിക്കുന്ന അഞ്ച് കുപ്പികളിലായി ഹാഷിഷ് ഓയില്‍, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് അളവ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ, മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 400 കുവൈത്തി ദിനാറും അധികൃതര്‍ പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.