പുതുവത്സരാഘോഷം ; വിപുലമായ സുരക്ഷ ഒരുക്കി കുവൈത്ത് പൊലീസ്
ഗതാഗത പട്രോളിംഗ്, കാല്‍നട പട്രോളിംഗ്, സുപ്രധാന സൗകര്യങ്ങള്‍ക്കും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങള്‍ക്കും ചുറ്റുമുള്ള ഫീല്‍ഡ് സാന്നിധ്യം എന്നിവയും ശക്തമാക്കും
ആഘോഷങ്ങള്‍ നിരീക്ഷിക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്.
ബുധനാഴ്ച മുതല്‍ വ്യാഴാഴ്ച വരെ അര്‍ധരാത്രിയില്‍ നടക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പൊതു ക്രമസമാധാനം നിലനിര്‍ത്തുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതിനും എല്ലാ ആഘോഷങ്ങള്‍ക്കും സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണിത്. ആഘോഷങ്ങള്‍ നിരീക്ഷിക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്.
എല്ലാ ഗവര്‍ണറേറ്റുകളിലും, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ചാലറ്റുകള്‍, ഫാമുകള്‍, സ്റ്റേബിളുകള്‍ എന്നിവിടങ്ങളിലും സ്ഥിരമായ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതും സുരക്ഷാ വിന്യാസത്തില്‍ ഉള്‍പ്പെടുന്നു. ഗതാഗത പട്രോളിംഗ്, കാല്‍നട പട്രോളിംഗ്, സുപ്രധാന സൗകര്യങ്ങള്‍ക്കും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങള്‍ക്കും ചുറ്റുമുള്ള ഫീല്‍ഡ് സാന്നിധ്യം എന്നിവയും ശക്തമാക്കും