കുവൈത്തില്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് പുതിയ നികുതി ഇന്നു മുതല്‍
ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തിലൂടെ നികുതി വെട്ടിപ്പ് തടയുകയും നികുതി വരുമാനം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
Jan 1, 2025, 14:19 IST
ആഗോള നികുതി ചട്ടങ്ങള്‍ അനുസരിച്ചാണ് ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് 15 ശതമാനം നികുതി ചുമത്തുന്നത്.
രാജ്യത്ത് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തിയത് ഇന്നു മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹ്‌മദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ആഗോള നികുതി ചട്ടങ്ങള്‍ അനുസരിച്ചാണ് ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് 15 ശതമാനം നികുതി ചുമത്തുന്നത്. ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തിലൂടെ നികുതി വെട്ടിപ്പ് തടയുകയും നികുതി വരുമാനം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.