ബഹ്‌റൈനില്‍ ഷെയര്‍ഡ് താമസസൗകര്യങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു
ബഹ്‌റൈനില്‍ ഷെയര്‍ഡ് താമസസൗകര്യങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു
താമസസ്ഥലം ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കുകയും വേണം.
മുനിസിപ്പല്‍ നിയമങ്ങളില്‍ വരുത്തിയ ഭേദഗതി പ്രകാരം, ഇനി മുതല്‍ കെട്ടിടങ്ങള്‍ ഷെയര്‍ ചെയ്ത് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് ഉടമകള്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയെ മുന്‍കൂട്ടി വിവരമറിയിക്കണം.
ബഹ്‌റൈനില്‍ ഷെയര്‍ഡ് താമസസൗകര്യങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും നിലവില്‍ വന്നു. മുനിസിപ്പല്‍ നിയമങ്ങളില്‍ വരുത്തിയ ഭേദഗതി പ്രകാരം, ഇനി മുതല്‍ കെട്ടിടങ്ങള്‍ ഷെയര്‍ ചെയ്ത് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് ഉടമകള്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയെ മുന്‍കൂട്ടി വിവരമറിയിക്കണം. കൂടാതെ, താമസസ്ഥലം ആവശ്യമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കുകയും വേണം.
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പല്‍ കാര്യ മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. പുതിയ നിയമപ്രകാരം, രക്തബന്ധമില്ലാത്ത അഞ്ചോ അതിലധികമോ പേര്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളെയാണ് 'ഷെയര്‍ഡ് താമസസൗകര്യമായി' കണക്കാക്കുന്നത്. ഇത്തരം താമസസ്ഥലങ്ങള്‍ നിര്‍ബന്ധമായും മുനിസിപ്പാലിറ്റിയുടെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.