കുവൈത്തില്‍ അഞ്ച് ഡ്രോണുകള്‍ വെടിവച്ചിട്ടു, സുരക്ഷ സജ്ജമായി നാഷണല്‍ ഗാര്‍ഡ്

രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങള്‍ സംരക്ഷിക്കുന്നതിനും ഭീഷണികളെ പ്രതിരോധിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ ഗാര്‍ഡ്, സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുമായി ചേര്‍ന്ന് അതീവ ജാഗ്രതയിലാണെന്ന് ബ്രി. ജനറല്‍ വ്യക്തമാക്കി.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച് അഞ്ച് ഡ്രോണുകള്‍ വ്യാഴാഴ്ച പുലര്‍ച്ചെ വെടിവച്ചിട്ടതായി കുവൈത്ത് നാഷണല്‍ ഗാര്‍ഡ് വക്താവ് ബ്രി. ജനറല്‍ ജദ് ആന്‍ ഫദല്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ പരിധിയിലുള്ള മേഖലകളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്.