മസ്‌കറ്റ് നൈറ്റ്‌സ് ജനുവരി 1 മുതല്‍
വിനോദം, കല, സംസ്‌കാരം, കായികം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വര്‍ഷത്തെ മസ്‌കറ്റ് നൈറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.
ജനുവരി 1 മുതല്‍ 31 വരെ നീളുന്ന മസ്‌കറ്റ് നൈറ്റ്‌സ് 2026 ശീതകാലോത്സവം തലസ്ഥാനത്തെ മുഴുവന്‍ ഉത്സവ ലഹരിയിലേക്ക് നയിക്കും.
ഒമാന്റെ തലസ്ഥാന നഗരം മസ്‌കറ്റ് വീണ്ടും ആഘോഷങ്ങളുടെ ലഹരിയിലേക്ക്. ജനുവരി 1 മുതല്‍ 31 വരെ നീളുന്ന മസ്‌കറ്റ് നൈറ്റ്‌സ് 2026 ശീതകാലോത്സവം തലസ്ഥാനത്തെ മുഴുവന്‍ ഉത്സവ ലഹരിയിലേക്ക് നയിക്കും. വിനോദം, കല, സംസ്‌കാരം, കായികം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വര്‍ഷത്തെ മസ്‌കറ്റ് നൈറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.
ക്വുറം മുതല്‍ ഖുറിയാത്ത് വരെ നഗരത്തിന്റെ പല കോണുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കും. അല്‍ ക്വുറം നാച്ചുറല്‍ പാര്‍ക്ക്, അല്‍ അമിറാത്ത് പബ്ലിക് പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, റോയല്‍ ഓപ്പറ ഹൗസ് മസ്‌കറ്റ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അല്‍ ഖൂദ്, പ്രമുഖ ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലായി പരിപാടികള്‍ വ്യാപിച്ചു കിടക്കും. മസ്‌കറ്റ് നഗരത്തിന്റെ വിവിധ പ്രത്യേകതകള്‍ നേരിട്ട് അനുഭവിച്ചറിയുവാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.