ബീച്ചുകളിലും പാര്‍ക്കിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കനത്ത പിഴ ചുമത്തി മസ്‌കത്ത് നഗരസഭ
നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.
Nov 21, 2024, 15:13 IST
പൊതു ഇടങ്ങളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ല.
പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. ദേശിയ ദിന പൊതു അവധി ദിനങ്ങളില്‍ ബീച്ചുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന സാഹചര്യത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്ക് നഗരസഭ മുന്നറിയിപ്പ് നല്‍കിയത്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നൂറു റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ വ്യക്തമാക്കി.
പൊതു ഇടങ്ങളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ല. മുന്നറിയിപ്പ് നല്‍കി പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.