ഖമനയിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായുള്ള വിലാപയാത്ര ഇന്ന്
സുരക്ഷയുടെ ഭാഗമായി പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Jul 6, 2026, 08:01 IST
കനത്ത സുരക്ഷയിലാണ് ഇറാന്‍. വ്യോമാതിര്‍ത്തി ഇന്ന് പൂര്‍ണമായും അടച്ചിടും.
ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി ടെഹ്റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈന്‍ സ്‌ക്വയറില്‍ നിന്ന് ആസാദി സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാന്‍. വ്യോമാതിര്‍ത്തി ഇന്ന് പൂര്‍ണമായും അടച്ചിടും.
സുരക്ഷയുടെ ഭാഗമായി പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അലി ഖമനിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്‌സം എന്നിവര്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുത്തു, പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി അഹമ്മദ് വാഹിദി എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇവര്‍ എത്തിയത്.