കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 39,000ത്തിലധികം പ്രവാസികളെ
കുടുംബത്തോടൊപ്പം താമസിച്ചിരുന്നവര്‍ നാടുകടത്തപ്പെട്ടപ്പോള്‍, അവരുടെ വിസ സ്റ്റാറ്റസ് അനുസരിച്ച് കുടുംബാംഗങ്ങളും രാജ്യം വിടേണ്ടി വന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന സുരക്ഷാ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി 2025ല്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 39,487 പ്രവാസികളെ. താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകള്‍, പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന സുരക്ഷാ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
കുടുംബത്തോടൊപ്പം താമസിച്ചിരുന്നവര്‍ നാടുകടത്തപ്പെട്ടപ്പോള്‍, അവരുടെ വിസ സ്റ്റാറ്റസ് അനുസരിച്ച് കുടുംബാംഗങ്ങളും രാജ്യം വിടേണ്ടി വന്നു. എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന പ്രവാസികളെ കുവൈത്ത് എന്നും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.