ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളും സജ്ജം

തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യങ്ങള്‍ നല്‍കുവാന്‍ ലക്ഷ്യമാക്കിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി

 


ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളും സജ്ജമാക്കിയതായി സൗദി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര സൗകര്യങ്ങള്‍ നല്‍കുവാന്‍ ലക്ഷ്യമാക്കിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി


ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് വിപുലമായ യാത്രാ സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. 33,000ത്തോളം ബസുകളും 5,000ത്തില്‍പരം ടാക്സികളുമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് കൂടാതെ കര അതിര്‍ത്തി കവാടങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും മക്കയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള 32 റൂട്ടുകളില്‍ പ്രതിവാരം 1,139-ത്തിലധികം സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.