സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കള്ളില്‍ നാടുകടത്തിയത് 13000ത്തിലധികം പേരെ
സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കള്ളില്‍ നാടുകടത്തിയത് 13000ത്തിലധികം പേരെ
നിയമലംഘകര്‍ക്ക് അഭയമോ സഹായമോ നല്‍കുന്നവര്‍ക്ക് കഠിന തടവും വന്‍ തുക പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കി.
ജൂലൈ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ നടപ്പിലാക്കിയ പരിശോധനയിലാണ് 14,970 നിയമലംഘകര്‍ പിടിയിലായത്.
സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 13,000ത്തിലധികം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ നാടുകടത്തി. രാജ്യവ്യാപകമായി നടത്തിയ സംയുക്ത പരിശോധനയില്‍ 15,000ത്തോളം നിയമലംഘകരെ സുരക്ഷാ സേന പിടികൂടി. നിയമലംഘകര്‍ക്ക് അഭയമോ സഹായമോ നല്‍കുന്നവര്‍ക്ക് കഠിന തടവും വന്‍ തുക പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കി.
ജൂലൈ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ നടപ്പിലാക്കിയ പരിശോധനയിലാണ് 14,970 നിയമലംഘകര്‍ പിടിയിലായത്. താമസരേഖകളിലെ ലംഘനങ്ങളാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. 13,251 പേരുടെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ, മൂപ്പതിനായിരത്തിലധികം പേര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ പതിനേഴായിരത്തിലധികം ആളുകളെ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിനായി അതത് എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അനധികൃതമായി അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,626 പേരെയും സുരക്ഷാ സേന പിടികൂടി. ഇതില്‍ 62 ശതമാനവും എത്യോപ്യന്‍ പൗരന്മാരും 37 ശതമാനം യമന്‍ സ്വദേശികളുമാണ്. കൂടാതെ രാജ്യത്തുനിന്ന് നിയമവിരുദ്ധമായി പുറത്തുപോകാന്‍ ശ്രമിച്ച 33 പേരും, നിയമലംഘകര്‍ക്ക് വാഹന സൗകര്യവും താമസവും നല്‍കിയ 18 പേരും അറസ്റ്റിലായിട്ടുണ്ട്.