ദുബായില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി കൂടുതല്‍ പ്രത്യേക പാതകള്‍
ദുബായില്‍ ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി കൂടുതല്‍ പ്രത്യേക പാതകള്‍
14.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിയുടെ മുപ്പത് ശതമാനം ജോലികളും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൂര്‍ത്തിയാക്കി.
സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനങ്ങള്‍ വേഗതയേറിയതും ആകര്‍ഷകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ടിഎ പുതിയ പദ്ധതി നടപ്പാക്കുന്നത്.
പൊതുഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി ദുബായ്. നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ്, ടാക്‌സി പാതകള്‍ വികസിപ്പിക്കുന്നു. 14.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിയുടെ മുപ്പത് ശതമാനം ജോലികളും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൂര്‍ത്തിയാക്കി.
സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനങ്ങള്‍ വേഗതയേറിയതും ആകര്‍ഷകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ടിഎ പുതിയ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ആറ് പ്രധാന റോഡുകളിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ദുബായിലെ ആകെ ബസ് ലെയിന്‍ ശൃംഖല 20.6 കിലോമീറ്ററായി ഉയരും. നിലവില്‍ ഇത് വെറും 6.1 കിലോമീറ്റര്‍ മാത്രമാണ്.
ഷെയ്ഖ് സബാഹ് സ്ട്രീറ്റ്, ഡിസംബര്‍ 2 സ്ട്രീറ്റ് എന്നിവടങ്ങളില്‍ പുതിയ പാതകള്‍ വരും. അല്‍ സത്വ, അല്‍ നഹ്ദ, ഒമര്‍ ബിന്‍ അല്‍ ഖത്താബ്, നായിഫ് സ്ട്രീറ്റ് എന്നിവയാണ് മറ്റ് റൂട്ടുകള്‍. പുതിയ പാതകള്‍ വരുന്നതോടെ ബസ് യാത്രാ സമയം ഗണ്യമായി കുറയും. തിരക്കേറിയ സമയങ്ങളില്‍ 24 മുതല്‍ 59 ശതമാനം വരെ സമയം ലാഭിക്കാം. നായിഫ് സ്ട്രീറ്റില്‍ യാത്രാ സമയം 59 ശതമാനം കുറയും. അല്‍ സത്വ സ്ട്രീറ്റില്‍ 54 ശതമാനം സമയം ലാഭിക്കാന്‍ സാധിക്കും.