ഖത്തറില്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ സര്‍വീസ് നടത്തും
ഏപ്രില്‍ 28 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Apr 23, 2026, 14:14 IST
ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.
വ്യോമഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയതോടെ ഖത്തറില്‍ നിന്ന് സര്‍വീസ് നടത്താന്‍ കൂടുതല്‍ വിമാന കമ്പനികള്‍. എട്ടു വിദേശ എയര്‍ലൈന്‍സുകള്‍ ദോഹയില്‍ നിന്ന് സര്‍വീസ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ വൈകാതെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.
ഏപ്രില്‍ 28 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാന കമ്പനികള്‍ക്കു കൂടി സര്‍വീസ് നടത്താന്‍ കഴിഞ്ഞ ദിവസമാണ് ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി അനുമതി നല്‍കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതല്‍ വിദേശ വിമാനങ്ങളുടെ സേവനം ലഭ്യമാകുന്നത്.